ഭുവനേശ്വര്‍: പ്രമുഖ ഒഡിയ എഴുത്തുകാരനും ചിത്രകാരനും ചരിത്രകാരനുമായ ദിനനാഥ് പതി (74) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. ദേശീയ ചിത്രകലാ അക്കാദമി, ലളിതകലാ അക്കാദമി എന്നിവയുടെ സെക്രട്ടറിയായിരുന്നു.
ജര്‍മന്‍ കലാ ചരിത്രകാരന് എബര്‍ഹാര്‍ഡ് ഫിഷറിനൊപ്പം ചേര്‍ന്നുള്ള പഠനങ്ങളാണ് പതിയെ പ്രശസ്തനാക്കിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലെ റെയ്റ്റ്ബെര്‍ഗ് സൊസൈറ്റിയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഭാരതീയ കലാചരിത്ര പഠനത്തിനു നല്കിയ സംഭാവനകള്‍ മാനിച്ച് 2014ല്‍ റെയ്റ്റ്ബെര്‍ഗ് അവാര്‍ഡ് നല്കി ആദരിച്ചു.
കവിതയിലൂടെയും അധ്യാപനത്തിലൂടെയും ഒഡിയ സാഹിത്യവും കലയും ലോകത്തിനു പരിചയപ്പെടുത്തുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു. തിയെറ്റര്‍ കര്‍ട്ടനുകളില്‍ ചിത്രം വരച്ചാണ് പതി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: