ബെംഗളൂരു: ബാങ്കുകള്‍ക്ക് 9,000 കോടി കുടിശിക നല്‍കാനുള്ള മദ്യരാജാവ് വിജയ് മല്ല്യയുടെ അപൂര്‍വ്വ കാര്‍ ശേഖരം ലേലേത്തില്‍ പിടിക്കാന്‍ വന്‍ തിരക്ക്. മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഓഫീസ് വാങ്ങാന്‍ ആരുമെത്തിയിരുന്നില്ല.
മല്ല്യയ്ക്ക് നിരവധി അപൂര്‍വ്വ കാറുകളാണ് (വിന്റേജ് കാറുകള്‍) ഉള്ളത്. 1903ലെ ഹമ്പര്‍, ബ്രിട്ടീഷ് നിര്‍മ്മിത ലാഞ്ചസ്റ്റര്, 2010ലെ റോള്‍സ് റോയിസ് ഫാന്റം തുടങ്ങി അമൂല്യമായ , ചരിത്രപ്രാധാന്യമുള്ള കാറുകള്‍ ഇവയില്‍ പെടുന്നു. ഹമ്പര്‍ ഒരു കോടി രൂപക്കും ലാഞ്ചസ്റ്റര് രണ്ടു കോടി രൂപക്കുമാണ് ലേലത്തില്‍ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: