ലാഡര്ഹില്: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പര വിന്‍ഡീസിന്. രണ്ടാം മത്സരം മഴയില്‍ ഒലിച്ചുപോയതോടെയാണ് വിന്‍ഡീസ് പരമ്പര നേടിയത് (1-0). ആദ്യ മത്സരത്തില്‍ ഒരു റണ്‍സിന് വിന്‍ഡീസ് ജയിച്ചിരുന്നു.
രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 19.4 ഓവറില്‍ 143 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 എന്ന നിലയില്‍ നില്‍ക്കേയാണ് മഴയെത്തിയത്. തുടര്‍ന്ന് ഒരു പന്തുപോലും എറിയാന്‍ കഴിയാതെ കളി ഉപേക്ഷിച്ചു.
ട്വന്റി 20യില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫലം തീരുമാനിക്കണമെങ്കില്‍ അഞ്ച് ഓവറെങ്കിലും കളിക്കണം. എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്സില്‍ രണ്ട് ഓവര്‍ മാത്രമാണ് കളി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: