ബ്രസ്സല്‍സ്: ഫോര്‍മുല വണ്‍ ബല്‍ജിയം ഗ്രാന്‍ഡ് പ്രീമിയില്‍ മെഴ്സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് ചാമ്പ്യന്‍. മെഴ്സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടണെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് റോസ്ബര്‍ഗ് ബല്‍ജിയം ഗ്രാന്‍ഡ് പ്രീയിലെ ആദ്യ കിരീടം നേടിയത്. റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കാര്‍ഡോ രണ്ടാമത്.
അതേസമയം ലോകചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ 232 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടനാണ് ഒന്നാമത്. 223 പോയിന്റുള്ള റോസ്ബര്‍ഗ് രണ്ടാമതും ഡാനിയേല്‍ റിക്കാര്‍ഡോ 151 പോയിന്റുമായി മൂന്നാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: