ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. ഞായറാഴ്ച രാത്രി വൈകി നടന്ന മത്സരത്തില്‍ വെസ്റ്റ് ഹാമിനെയാണ് പെപ്പ് ഗ്വാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴിലിറങ്ങിയ സിറ്റി തകര്‍ത്തത്. വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. ഇതോടെ സിറ്റി 9 പോയിന്റുമായി ഒന്നാമത് തിരിച്ചെത്തി. 9 പോയിന്റുള്ള ചെല്‍സിയും മഞ്ചസ്റ്റര്‍ യുണൈറ്റഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
വെസ്റ്റ്ഹാമിനെതിരായ കൡയില്‍ റഹിം സ്റ്റര്‍ലിങിന്റെ ഇരട്ട ഗോളാണ് സിറ്റിക്ക് കരുത്തേകിയത്. 7, 90 മിനിറ്റുകളിലായിരുന്നു സ്റ്റര്‍ലിങ് ലക്ഷ്യം കണ്ടത്. 18-ാം ഫെര്‍ണാണ്ടീഞ്ഞോയും സിറ്റിക്കായി ഗോള്‍ നേടി. 58-ാം മിനിറ്റില്‍ മിഖായേല്‍ അന്റോണിയോ വെസ്റ്റ് ഹാമിന്റെ ആശ്വാസഗോള്‍ കണ്ടെത്തി. വെസ്റ്റ് ഹാം ഗോളിയുടെ ഉജ്ജ്വല പ്രകടനമില്ലായിരുന്നെങ്കില്‍ സിറ്റിയുടെ വിജയം കൂടുതല്‍ മികച്ചതായേനേ.
മറ്റൊരു കളിയില്‍ വെസ്റ്റ് ബ്രോംവിച്ചും മിഡില്‍സ്ബറോയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: