ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

ഡോക്ടര്‍മാരായ ദമ്പതികളുടെ കഴുത്തില്‍ നിന്ന്‌ സ്വര്‍ണമാലകള്‍ കവര്‍ന്നു

July 6, 2011

മധൂറ്‍: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഡോക്ടര്‍ ദമ്പതികളുടെ കഴുത്തില്‍ നിന്നും മോഷ്ടാവ്‌ ആറരപ്പവന്‍ സ്വര്‍ണമാല കവര്‍ന്നു. മന്നിപ്പാടി ബസ്റ്റോപ്പിന്‌ സമീപത്തെ ഡോക്ടര്‍ സുബ്രായഭട്ടിണ്റ്റെ വീട്ടിലാണ്‌ കവര്‍ച്ച. പുലര്‍ച്ചെ ഒന്നരമണിയോടെയാണ്‌ സംഭവം. വീടിണ്റ്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച്‌ അകത്ത്‌ കടന്ന മോഷ്ടാവ്‌ ഡോ.സുബ്രായഭട്ടിണ്റ്റെ കഴുത്തില്‍ കിടന്ന രണ്ടരപ്പവന്‍ മാലയും ഭാര്യ ഡോക്ടര്‍ ശോഭ ഭട്ടിണ്റ്റെ കഴുത്തില്‍ കിടന്ന നാലരപ്പവന്‍ സ്വര്‍ണമാലയുമാണ്‌ കവര്‍ന്നത്‌. ശോഭ ഭട്ട്‌ ഉണര്‍ന്ന്‌ ബഹളം വെച്ചെങ്കിലും മോഷ്ടാവ്‌ രക്ഷപ്പെട്ടു. ഇവരുടെ മകന്‍ മനീഷ്‌ മുകളിലത്തെ നിലയിലാണ്‌ കിടന്നുറങ്ങിയത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick