അവര്‍ ബ്രഹ്മാവും പരമാത്മാവും സര്‍വ കാരണവും സര്‍വജ്ഞനുമായ എന്നെ മാത്രം ആശ്രയിച്ചു. മറ്റു ദേവന്മാരെ ഭജിച്ചില്ല. മറ്റ് ആത്മീയ ചര്യകള്‍ അനുഷ്ഠിച്ചില്ല മറ്റ് ഒരാഗ്രഹവും പുലര്‍ത്തിയില്ല. അവര്‍ക്ക് പിന്നെ എന്തു സംഭവിച്ചു.?
അവര്മന്മയാഃ മന്മയന്മാരായിത്തീര്ന്നു. ഞാന്‍ മാത്രം അവരുടെ ചിത്തത്തില്‍ നിറഞ്ഞു നിന്നു. എന്റെ അംശമായ, ജീവാത്മാക്കള്‍ക്ക് അവരെന്ന ബോധം ഉണ്ടായി. അവരുടെ ഭൗതീകങ്ങളായ ഇന്ദ്രീയങ്ങളും മനസ്സും തേജസ്സും ബലവും ധൈര്യവും വസുദേവപുത്രനായ എന്റെ ഇന്ദ്രിയാദി കളുടേതുപോലെയായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: