ഹോം » പ്രാദേശികം » കാസര്‍കോട് » 

മത്സ്യമാര്‍ക്കറ്റ്‌ കെട്ടിടത്തില്‍ കുട പിടിച്ച്‌ മത്സ്യ വില്‍പ്പന

July 6, 2011

തൃക്കരിപ്പൂറ്‍: മത്സ്യമാര്‍ക്കറ്റ്‌ ഷെഡ്ഡിനകത്ത്‌ കുട പിടിച്ച്‌ മത്സ്യ വില്‍പ്പന. പിലിക്കോട്‌ ഗ്രാമപഞ്ചായത്ത്‌ കാലിക്കടവില്‍ സ്ഥാപിച്ച റൂറല്‍ മാര്‍ക്കറ്റ്‌ യാര്‍ഡിലാണ്‌ ഈ അവസ്ഥ. ലക്ഷങ്ങള്‍ മുടക്കി മത്സ്യ വില്‍പ്പനക്കായി പണിത മാര്‍ക്കറ്റ്‌ യാര്‍ഡിണ്റ്റെ മേല്‍ക്കൂര ആഴ്ചകളായി കാറ്റില്‍ തകര്‍ന്നിട്ട്‌. പുലര്‍ച്ചെ മുതല്‍ വൈകുന്നേരം വരെ മത്സ്യ വിപണനം നടത്തി വരുന്ന ഇവിടെ മഴയത്ത്‌ കുടപിടിച്ചാണ്‌ മത്സ്യ വില്‍പ്പന ശക്തമായ കാറ്റില്‍ പാറിപ്പോയ മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ്‌ ഷീറ്റുകളും തകര്‍ന്നവയും പുനസ്ഥാപിക്കണമെന്ന്‌ മത്സ്യ വില്‍പ്പനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ്‌ ആക്ഷേപം. മത്സ്യ വില്‍പ്പനയ്ക്ക്‌ പുറമെ പച്ചക്കറി, പഴവര്‍ഗ്ഗ വില്‍പ്പന കേന്ദ്രവും മാര്‍ക്കറ്റ്‌ യാര്‍ഡിലുണ്ട്‌. മാര്‍ക്കറ്റിലെത്തുന്ന നാട്ടുകാരും മഴയത്ത്‌ ഏറെ ബുദ്ധിമുട്ടുന്നുണ്ട്‌. തകര്‍ന്ന മേല്‍ക്കൂര പുനസ്ഥാപിക്കണമെന്ന്‌ മത്സ്യ വില്‍പ്പനക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. നബാര്‍ഡിണ്റ്റെ സഹായത്തോടെയാണ്‌ പിലിക്കോട്‌ ഗ്രാമപഞ്ചായത്ത്‌ റൂറല്‍ മാര്‍ക്കറ്റ്‌ യാര്‍ഡ്‌ പണിതത്‌.

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick