പിലാത്തറ: സാമൂഹ്യ സേവന രംഗത്ത് നടപ്പുവര്‍ഷം നിരവധി ജനോപകാര കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കാന്‍ പിലാത്തറ റോട്ടറി ക്ലബ്ബ് പദ്ധതി തയ്യാറാക്കി. ക്ലീന്‍ പിലാത്തറ, മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍, സ്ക്രീ ശാക്തീകരണ സെമിനാറുകള്‍, പുതിയ തൊഴില്‍ സംരംഭങ്ങള്‍, അവശത അനുഭവിക്കുന്ന നിരാലംബരായവര്‍ക്ക് സ്പര്‍ശം-സാമ്പത്തിക സഹായം, വയോജന കേന്ദ്രത്തില്‍ പ്രതിമാസം സൗജന്യ രക്തസമ്മര്‍ദ്ദ-പ്രമേഹ പരിശോധന, മികച്ച ഓര്‍ഗാനിക് തോട്ടത്തിനുള്ള അവാര്‍ഡുകള്‍, വിദ്യാലയങ്ങളില്‍ പഠനനിലവാരം ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതികള്‍, പരിശീലന പരിപാടികള്‍, അധ്യാപകര്‍ക്ക് നാഷണല്‍ ബില്‍ഡര്‍ അവാര്‍ഡ് തുടങ്ങിയവ നടപ്പിലാക്കും.
പയ്യന്നൂര്‍ ശ്രീ നാരായണ വിദ്യാലയത്തില്‍ റോട്ടറി സാക്ഷരതാ പ്രൊജക്ടില്‍ ഒരുലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍, മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തില്‍ ഓണക്കിറ്റും 35,000 രൂപ സഹായം എന്നിവ ബുധനാഴ്ച ഡിസ്ട്രിക്ട് ഗവര്‍ണര്‍ കൈമാറും. കടന്നപ്പള്ളി ഹയര്‍ സെക്കന്ററിലില് സ്മാര്‍ട്ട് ക്ലാസ് മുറി, പിലാത്തറ യുപിയില്‍ ശൗചാലയം, അരവിന്ദ വിദ്യാലയത്തില്‍ വനവത്കരണ പരിപാടി തുടങ്ങിയവ നടപ്പിലാക്കിക്കഴിഞ്ഞു.
ബുധനാഴ്ച രാത്രി 7.30 ന് പിലാത്തറ ന്യൂഇന്ത്യ ഓഡിറ്റോറിയത്തില്‍ റോട്ടറി ക്ലബ്ബിന്റെ വാര്‍ഷിക പദ്ധതികളുടെ ആസൂത്രണ-അവലോകന കുടുംബസംഗമം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ജയപ്രകാശ് ഉപാധ്യായ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ പ്രസിഡണ്ട് പി.വി.സുരേന്ദ്രനാഥ്, ഡിസ്ട്രിക്ട് ചെയര്‍ കെ.രവീന്ദ്രന്, സെക്രട്ടറി എം.പി.കൃഷ്ണന്, പബ്ലിക് ഇമേജ് ചെയര്മാന് ഇ.കുഞ്ഞിരാമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: