ഹോം » പ്രാദേശികം » എറണാകുളം » 

കരിയാട്‌ അപകടവളവ്‌ മുഖ്യമന്ത്രി ഇടപെടണം: ശോഭാസുരേന്ദ്രന്‍

July 6, 2011

നെടുമ്പാശ്ശേരി: കരിയാട്‌ വളവ്‌ ഉള്‍പ്പെടെയുള്ള ഹൈവേയിലെ മുഴുവന്‍ അപകട മരണങ്ങള്‍ കുറക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന്‌ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തില്‍ കരിയാട്‌ വളവ്‌ നിര്‍വത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ നടത്തിയ നിരാഹാരസമരം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. നിയമസഭയിലോ, മുഖ്യമന്ത്രിയോടോ കരിയാട്‌ വളവിന്റെ വിഷയം അവതരിപ്പിക്കാത്തസ്ഥലം എംഎല്‍എ കരിയാട്‌ വളവ്‌ നിവര്‍ത്താന്‍ നടപടി എടുത്തു എന്ന്‌ പറഞ്ഞു വ്യാജബോര്‍ഡ്‌ സ്ഥാപിച്ചിരിക്കുന്നു. കരിയാട്‌ വളവില്‍ ജീവന്‍ നഷ്ടപ്പെട്ട കുടുംബത്തിന്‌ നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്ന്‌ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ട്‌. ബിജെപി നെടുമ്പാശ്ശേരി പഞ്ചായത്ത്‌ കമ്മറ്റിയാണ്‌ നിരാഹാരസമരം സംഘടിപ്പിച്ചത്‌. ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌, നെടുമ്പാശ്ശേരിരവി, ബാബുകരിയാട്‌, ലാലുവാപ്പാലശ്ശേരി, എ.വി.കുട്ടപ്പന്‍, എം.എന്‍.ഗോപി, എം.എ.ബ്രഹ്മരാജ്‌, എം.കെ.സദാശിവന്‍, എ.കെ.നസീര്‍, കെ.എസ്‌.ഷൈജു, പി.ഹരിദാസ്‌, കെ.ജി.ഹരിദാസ്‌, സദാശിവന്‍.എ, വി.ആര്‍.വിജയന്‍, കമലംടീച്ചര്‍, ഗിരീജരാജന്‍, സഹജ ഹരിദാസ്‌, ലത ഗംഗാധരന്‍, കെ.എ.വിശ്വംഭരന്‍, അജി പറമ്പുശ്ശേരി, കെ.കെ.അജി, എ.ടി.സന്തോഷ്കുമാര്‍, ജിജി ജോസഫ്‌, ജോസ്‌ മാവേലി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലാലു വാപ്പാലശ്ശേരി അദ്ധ്യക്ഷനായി. ബാബു കരിയാട്‌, ലാലു, എ.എന്‍.കുട്ടപ്പന്‍ തുടങ്ങിയവര്‍ ഉപവസിച്ചു.

Related News from Archive
Editor's Pick