ഭഗവാന് ശ്രീ കൃഷ്ണനെയല്ലാതെ മറ്റ് ദേവന്മാരെ തങ്ങളുടെ ആഗ്രഹസാദ്ധ്യത്തിനായി ഭജിക്കുന്നവരുണ്ട.് സ്വര്‍ഗ്ഗാദി ലോകം ലഭിക്കാന്‍ ഇന്ദ്രന് തുടങ്ങിയ ദേവന്മാരെ വേദവിധിപ്രകാരം യാഗംചെയ്ത് സന്തോഷിപ്പിക്കുന്നവരുണ്ട്.
വിദ്യക്ക് ദക്ഷിണാമൂര്‍ത്തിയായ മഹാദേവനെ സേവിക്കുന്നു. നല്ല ഭാര്യാഭര്‍തൃ ബന്ധത്തിന് ശ്രീപാര്‍വതിയെയാണ് ഭജിക്കുന്നത്. ആയുസ്സിന് അശ്വനീദേവന്മാരെയും. ഭജനത്തിന്റെ രീതിക്കും ഭേദമുണ്ട്. യാഗം, പൂജ, വ്രതാനുഷ്ഠാനങ്ങള്‍ തീര്‍ത്ഥയാത്ര, ജപം, നമസ്കാരം, എന്നിങ്ങനെയാണ്. ഇതാണ് സര്വശഃ എന്ന പദത്താല്‍ സൂചിപ്പിക്കുന്നത്.
അവര്‍ക്കെല്ലാം അതത് ദേവന്മാരില്നിന്ന് അനുഗ്രഹം കിട്ടുന്നുണ്ടെന്നാണ് ഇതേക്കുറിച്ച് കൃഷ്ണന് പറയുന്നത്. ഇവരെല്ലാം എന്നെയാണ് ഭജിക്കുന്നത്. ഞാന്‍തന്നെയാണ് മറ്റുദേവന്മാരിലൂടെ ഫലം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: