ഹോം » സിനിമ » 

ഐശ്വര്യ റായ്‌ ആര്‍ക്കും നഷ്ടമുണ്ടാക്കിയിട്ടില്ലെന്ന്‌ ബച്ചന്‍

July 7, 2011

മുംബൈ: ബോളിവുഡ്‌ അഭിനേത്രി ഐശ്വര്യറായ്‌ ബച്ചന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം മറച്ചുവെച്ചത്മൂലം പതിനെട്ട്‌ കോടി രൂപയുടെ നഷ്ടമുണ്ടായെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ ഐശ്വര്യയുടെ ഭര്‍തൃപിതാവും പ്രമുഖ ബോളിവുഡ്‌ താരവുമായ അമിതാഭ്‌ ബച്ചന്‍. ‘ഹീറോയിന്‍’ എന്ന സിനിമയിലഭിനയിക്കുന്നതിനായി ഐശ്വര്യക്ക്‌ പണമൊന്നും മുന്‍കൂറായി ലഭിച്ചിരുന്നില്ലെന്നും ഈ ചിത്രത്തിന്റെ സംവിധായകനായ മധൂര്‍ ഭണ്ഡാര്‍ക്കറും നിര്‍മതാക്കളായ യുടിവിയും ഇവര്‍ സാമ്പത്തികനഷ്ടമുണ്ടാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ പിന്നിലെ ലക്ഷ്യം അജ്ഞാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു അഭിനേത്രി വിവാഹിതയാകരുതെന്നോ ഗര്‍ഭം ധരിക്കരുതെന്നോ പറയാന്‍ സംവിധായകന്‌ അവകാശമില്ല. ഐശ്വര്യ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന്‌ കുടുംബമൊന്നാകെ ആഹ്ലാദിക്കുമ്പോള്‍ ഇത്തരത്തിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്‌ നിര്‍ഭാഗ്യകരമാണ്‌, ബച്ചന്‍ പറഞ്ഞു. അജ്മീര്‍ ദര്‍ഗയില്‍നിന്നുള്ള മടക്കയാത്രയിലാണ്‌ അദ്ദേഹം മാധ്യമങ്ങളുമായി സംവദിച്ചത്‌.

Related News from Archive
Editor's Pick