തിരുവനന്തപുരം: യുവമോര്‍ച്ചയുടെ രക്തദാന ക്യാമ്പ് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ദീനദയാല്ഉപാദ്ധ്യായജന്മശദാബ്ദിയുടെയും ബിജെപി ദേശീയകൗണ്സിലിന്റെയും ഭാഗമായി യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് രക്തദാനം നടത്തിയത്. പരിപാടിയില്‍ സുരേഷ് ഗോപിയും രക്തം ദാനം ചെയ്ത് മാതൃകയായി.
യുവമോര്‍ച്ചയുടെ ആതുര സേവന രംഗത്ത് എല്ലാവിധത്തിലുള്ള സഹായവും സുരേഷ് ഗോപി എംപി വാഗ്ദാനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്. ജെ.ആര്. അനുരാജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ്, ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍, സീരിയല്‍താരം പ്രത്യുക്ഷ നന്ദകുമാര്‍, ശ്രീചിത്ര മെഡിക്കല്‍ സൂപ്രണ്ട് ഇ. ശാരദ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നൂറോളം യുവമോര്‍ച്ചയുടെ നൂറോളം പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കാളികളായി. സംസ്ഥാനസമിതി അംഗം അശ്വതി, ജില്ലാ ജനറല്‍ സെക്രട്ടറിപൂങ്കുളം സതീഷ്, ജില്ലാ സെക്രട്ടറി വിഷ്ണു, വിഷ്ണു സി രാജ്, അഖില്‍ എന്നിവര്‍ രക്തദാന ക്യാബിനു നേതൃത്വം നല്കി.
ശ്രീചിത്രയില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളെ പരിപാലിക്കുവാനുള്ള 20 ലക്ഷം വിലയുള്ള രണ്ട് ഇന്‍ഫെന്റ് വാര്‍മര്‍ ബഡുകള്‍ നല്‍കുമെന്ന് സുരഷ് ഗോപി എംപി പറഞ്ഞു. ഇത് സംബന്ധിച്ച് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കുട്ടികളുടെ ഐസിയു സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: