കാസര്‍കോട്: ഹിന്ദു ഐക്യ വേദി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പുരിന് എസ്ഡിപിഐയുടെ വധഭീഷണി. ഐഎസ് ലൗജിഹാദ് വിരുദ്ധ ധര്‍മ്മരക്ഷാ ജില്ലാ സംയോജകന്‍ കൂടിയാണ് ഷിബിന്‍.
തൃക്കരിപ്പുര്‍, പടന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസിലേക്ക് 17 പേരെ റിക്യൂട്ട് ചെയ്ത വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ഷിബിന്‍ സ്വീകരിച്ച നിലപാടുകളും പ്രസംഗങ്ങളുമാണ് കാരണം.
അനധികൃത പള്ളി നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമ പോരാട്ടങ്ങള്‍ നടത്തി, ജനകീയ സമരങ്ങള്‍ സംഘടിപ്പിച്ച് പണി നിര്‍ത്തിവയ്പ്പിച്ചിരുന്നു. മുന്‍പ് മൂന്നു തവണ ഷിബിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: