ഹോം » ഭാരതം » 

ദില്‍ഷനെ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനെ പോലീസിന്‌ കൈമാറണം: ജയലളിത

July 7, 2011

ചെന്നൈ: കരസേനാ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സ്‌ വളപ്പില്‍ കടന്ന ദില്‍ഷന്‍ എന്ന പതിമൂന്നുകാരന്‍ വെടിയേറ്റ്‌ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ പോലീസിന്‌ കൈമാറണമെന്ന്‌ തമിഴമനാട്‌ മുഖ്യമന്ത്രി ജയലളിത കരസേനയോട്‌ ആവശ്യപ്പെട്ടു.

ഇത്‌ സംബന്ധിച്ച്‌ ചീഫ്‌ സെക്രട്ടറി ജനറല്‍ കമാന്‍ഡിങ്‌ ഓഫീസര്‍ക്ക്‌ കത്തയച്ചിട്ടുണ്ടെന്നും ജയലളിത പറഞ്ഞു. കുട്ടി വെടിയേറ്റു മരിക്കാനിടയായ സംഭവത്തെ അക്ഷന്തവ്യമായ തെറ്റ്‌ എന്ന് വിശേഷിപ്പിച്ച ജയലളിത കുട്ടിയെ വെടിവച്ചത്‌ സൈന്യത്തിലെ ഉദ്യോഗസ്ഥനാണെന്ന്‌ വ്യക്‌തമാണെന്നും ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ കരസേനാമേധാവി വി.കെ സിങ്‌ അറിയിച്ചു. എന്നാല്‍ സംശയത്തിന്റെ പേരില്‍ ആരെയും അപകീര്‍ത്തിപ്പെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന സി.ബി-സി.ഐ.ഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒരു ലഫ്റ്റ്‌നന്റ്‌ കേണലിനേയും ജവാനേയും ചോദ്യം ചെയ്‌തിരുന്നു. ഞായറാഴ്ചയാണ്‌ ഇന്ദിരാഗാന്ധി നഗറില്‍ താമസിക്കുന്ന ദില്‍ഷന്‍ എന്ന പതിമൂന്ന്‌ വയസ്സുകാരന്‍ സമീപത്തെ കരസേനാ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സ്‌ വളപ്പില്‍ പ്രവേശിച്ചപ്പോള്‍ വെടിയേറ്റു മരിച്ചത്‌.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick