ഹോം » വാര്‍ത്ത » ഭാരതം » 

രാഹുല്‍ഗാന്ധിയുടെ പദയാത്രയ്ക്കിടെ നിറതോക്കുമായി യുവാവ് പിടിയില്‍

July 7, 2011

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രാഹുല്‍ഗാന്ധി നടത്തുന്ന പദയാത്രയില്‍ സുരക്ഷാ പാളിച്ച. രാഹുല്‍ ഗാന്ധിയുടെ സമീപം നിറത്തോക്കുമായി എത്തിയ ആളെ എസ്.പി.ജി ഉദ്യോഗസ്ഥര്‍ പിടികൂടി. രാജസ്ഥാന്‍ സ്വദേശി ഹരി മോഹന്‍ ശര്‍മയെയാണ് അറസ്റ്റ് ചെയ്തത്.

32 ബോര്‍ റിവോള്‍വറാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. ഇയാളെ ഉത്തര്‍പ്രദേശ് പോലീസിനു കൈമാറി. ഹരി മോഹന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് പ്രദേശവാസികള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി നടത്തുന്ന പദയാത്ര മൂന്നാം ദിവസത്തിലേക്കു കടന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick