പാലക്കാട്: വാളയാറില്‍ മലബാര്‍ സിമന്റ്സിന് സമീപം തമിഴ്നാട് കോര്പറേഷന് ബസ്സും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഏഴ് പേരുടെ നിലഗുരുതരമാണ്.
രണ്ട് മലയാളികള്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. എലപ്പുള്ളി സ്വദേശി രാജേഷ് കുമാറിനും തൃശൂര്‍ സ്വദേശി സോജനുമാണ് പരിക്കേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേയ്ക്ക് വരുകയായിരുന്ന ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: