ന്യൂദല്‍ഹി: പാക് അധീന കശ്മീരിൽ ഭാരത സൈന്യം ആക്രമണം നടത്തിയതിനു ശേഷം ബലൂചിസ്ഥാൻ മേഖലയിൽ ഇറാനും ആക്രമണം നടത്തിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാനിലെ പഞ്ജ്ഗൂര് ജില്ലയിലാണ് ഇറാന് ആക്രമണമുണ്ടായത്.
പാക്കിസ്ഥാന്-ഇറാന് അതിര്‍ത്തിയില്‍ ഇറാന് സുരക്ഷാ ഗാര്‍ഡുകള്‍ വെടിയുതിര്‍ത്തതായും മോർട്ടാറുകള്‍ പ്രയോഗിച്ചതായിട്ടുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനിക ചെക്പോസ്റ്റിനു സമീപത്താണ് മോർട്ടാറുകള്‍ പതിച്ചത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: