ന്യൂദല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഭാരത സൈനികന് പാക് സൈന്യത്തിന്റെ പിടിയില്‍. 37 രാഷ്ട്രീയ റൈഫിള്‍സിലെ ചന്ദു ബാബുലാല്‍ ചൗഹാന് ആണ് പാക്കിസ്ഥാന്റെ പിടിയിലായതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ പാക്കിസ്ഥാനിലെ ചാംബാ സെക്ടറിലായിരുന്നു സംഭവം. നിയന്ത്രണരേഖയില്‍ അശ്രദ്ധമായി പാക്കിസ്ഥാന് ഭാഗത്തേക്കു കടന്ന സൈനികനെ പാക് സൈനികര്‍ പിടികൂടുകയായിരുന്നു.
ആയുധങ്ങളുമായി ഭാരത സൈനികനെ പിടികൂടിയതായി പാക്കിസ്ഥാന് അറിയിച്ചു. സംഭവം ഭരത കരസേനയും സ്ഥിരീകരിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ പാക്കിസ്ഥാനും ഭാരതവും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: