ന്യൂദൽഹി: പാക് അധീന കശ്മീരിൽ ഭാരത സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഓപ്പറേഷനെ പ്രശംസിച്ച് രാജ്യത്ത് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കൾ, കായിക താരങ്ങൾ, സിനിമാ പ്രവർത്തകർ തൊട്ട് സാധാരണ ജനങ്ങൾ വരെ സൈന്യത്തിന്റെ ധീരതയെ വാനോളം പുകഴ്ത്തി.
ഇപ്പോഴിതാ രാജ്യത്തിലെ പ്രമുഖ മണൽ ശിൽപിയായ സുദർശൻ പട്നായികിന്റെ സൈന്യത്തിനോട് ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള മണൽ ശിൽപങ്ങൾ ഏറെ ശ്രദ്ധേയമാകുകയാണ്. സുദർശൻ തന്നെയാണ് മണൽ ശിൽപങ്ങളുടെ ചിത്രങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്ത് വിട്ടത്. നവമാധ്യമങ്ങളിൽ ചിത്രത്തിന് ഏറെ പ്രശംസ ലഭിച്ചു. രാജ്യത്തിന്റെ അഭിമാനം കാക്കുന്ന സൈനികരോടുള്ള ആദരവായിട്ടാണ് ഈ ശിൽപങ്ങൾ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യ സ്നേഹം തുളുമ്പി നിൽക്കുന്ന മണൽ ശിൽപങ്ങൾ ഏവരെയും അഭിമാന പുളകിതരാക്കുമെന്നതിൽ സംശയമില്ല.
Salute our brave soldiers for whom India feels secured. #SurgicalAttacks
Some of my sandarts. Jai Jawan; Jai Hind! 🇮🇳 pic.twitter.com/YxGtPgVMKh— Sudarsan Pattnaik (@sudarsansand) September 30, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: