കുറ്റിയാടി: യുവാവിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാന് അനുകൂല പോസ്റ്റ് ഇട്ടതായി പരാതി. വേളം പെരുവയല്‍ സ്വദേശി കുനിയില്‍ മനാഫിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പാക്കിസ്ഥാന് അനുകൂല പോസ്റ്റിട്ടത്. ഈയിടെ വിദേശത്തു നിന്നുവന്ന ഈ യുവാവ് കുറച്ചുകാലമായി ഉപയോഗിക്കാത്ത ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് കണ്ടത്. പാക്കിസ്ഥാനെ അനുകൂലിച്ചും പാക്ക് സൈന്യത്തിന്റെ ചിത്രങ്ങളുമാണ് പോസ്റ്റ്ചെയ്തത്. മനാഫ് കുറ്റിയാടി പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്തി സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമഗ്രമായി അന്വേഷണം നടത്തുമെന്ന് കുറ്റിയാടി എസ്ഐ സായൂജ്കുമാര്‍ പറഞ്ഞു. എന്നാല്‍ മനാഫിന്റേതെന്ന പേരില്‍ ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: