അമ്പലപ്പുഴ:: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആദ്യമായി നവരാത്രി മഹോത്സവത്തിനു തുടക്കമായി. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിലാണ് നവരാത്രി മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭദ്രദീപ പ്രകാശനം വൈകിട്ട് നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി പൂതുമന ഇ. വാസുദേവന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.
മഹോത്സവങ്ങളില്‍ നാദസ്വരക്കച്ചേരി, സോപാന സംഗീതം, സംഗീതദസ്, ഓട്ടന്തുള്ളല്, ഭക്തിഗാനസുധ, ഇരട്ടത്തായമ്പക, നാട ന്‍പാട്ട് എന്നിവയും നടക്കും. അമൃതകീര്‍ത്തി പുരസ്കാരം ലഭിച്ച ഡോ. അമ്പലപ്പുഴ ഗോപകുമാറിനെ 11ന് വൈകിട്ടു നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് ഉപദേശക സമിതി സെക്രട്ടറി ഡി. സുഭാഷ്, കമ്മറ്റഇയംഗങ്ങളായ ജി. ബാലകൃഷ്ണന്, വി. സുരേഷ്ബാബു എനിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: