കുട്ടനാട്: വരി, നെല്ലിന്‍കറ്റകള്‍ എന്നിവയുമായി കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ കളക്ട്രേറ്റിലേക്കു മാര്‍ച്ച് നടത്തും. അഞ്ചിനു രാവിലെ പത്തിനു ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍നിന്നും മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്നു കളക്ടറേറ്റിനുമുമ്പില്‍ ധര്‍ണ നടത്തും. വരി, കവട എന്നീ കളകളുടെയും മുഞ്ഞ, പുഴു എന്നിവയുടെയും ആക്രമണം മൂലം നെല്‍ക്കൃഷി നശിച്ച കര്‍ഷകര്‍ തങ്ങളുടെ നഷ്ടങ്ങളും ആശങ്കകളും സര്‍ക്കാരിനെ ധരിപ്പിക്കുന്നതിനാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. വരിയുടെയും കവടയുടെയും ആക്രമ ണത്തിന്റെ രൂക്ഷത കാണിക്കാനായാണ് വരി, നെല്ലിന് കറ്റകളുമായി കര്‍ഷകര്‍ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ധര്‍ണ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ഉദ്ഘാടനം ചെയ്യും. വിവിധ കര്‍ഷകനേതാക്കളും ഭാരവാഹികളും പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: