കൊച്ചി: നേരത്തെ പ്രഖ്യാപിച്ച 54 നു പുറമെ മുത്തൂറ്റ് ഫിനാന്‍സിന്റെ പത്തു ശാഖകള്‍കൂടി പൂട്ടും. ഇതില്‍ ആലപ്പുഴയിലെ പായിപ്പാട്, നീരേറ്റുപുറം ശാഖകള്‍ ഉള്‍പ്പെടും. എം.ഡി അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് 13 നു ശേഷം സംസാരിക്കാമെന്നു നല്കിയ വാഗ്ദാനം സിഐടിയു നിരാകരിച്ചു.
അഞ്ചിന് അനിശ്ചിതകാല പണിമുടക്ക് തുടങ്ങും. തന്റെ കൂടെ നില്ക്കുന്നവര് ‘ഒന്ന്’ ഞെക്കണമെന്നും അല്ലാത്തവര്‍ മറ്റൊരക്കം ഞെക്കണമെന്നും ആവശ്യപ്പെട്ട് എം.ഡി, ജീവനക്കാര്‍ക്ക് ശബ്ദസന്ദേശം നല്കി.
മുത്തൂറ്റ് നവംബര്‍ രണ്ടാം വാരം ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രം (എന്‍സിഡി) വഴി 500 കോടി രൂപ സ്വരൂപിക്കുമെന്ന് ചെയര്മാന് എം.ജി. ജോര്‍ജ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം മൂന്ന് ഇഷ്യൂവഴി 1,239 കോടി രൂപ സ്വരൂപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: