കൊച്ചി: ബാങ്കോക്കിലെ പ്രശസ്തമായ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ ബാഹുബലി പ്രഭാസിന്റെ പ്രതിമ സ്ഥാപിക്കുന്നു. ലോകപ്രശസ്തരുടെ പ്രതിമകള്‍ ഇടംകണ്ട മാഡം തുസാഡ്സില്‍ ഇന്ത്യയില്‍ നിന്ന് ഇതിനുമുമ്പ് കഴിഞ്ഞ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമയാണ് സ്ഥാപിച്ചത്. 2017 മാര്‍ച്ചിലായിരിക്കും ബാഹുബലി എന്ന സിനിമയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ പ്രഭാസിന്റെ പ്രതിമ സ്ഥാപിക്കുക.
പ്രഭാസ് ഏറെ ശ്രദ്ധേയനാണെന്ന് തായ്ലണ്ടിലെ ബാങ്കോക്ക് ക്ലസ്റ്റര്‍ ഫോര്‍ മെര്ലിന് എന്റര്ടെയ്ന്മെന്റ്സിന്റെ തലവനും മാഡം തുസാഡ്സ് ബാങ്കോക്കിന്റെ ജനറല്‍ മാനേജരുമായ നോപ്പഡോണ് പ്രാപിംപന്റ് പറഞ്ഞു. മാഡം തുസാസ്ദ്സില് നിന്നെത്തിയ കലാകാരന്മാര്ക്കൊപ്പം ഹൈദരാബാദില്‍ പ്രഭാസ് പ്രതിമയ്ക്കായുള്ള ആദ്യ സിറ്റിംഗ് പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: