കുമളി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി എത്തിയ ഐറ്റിഐ വിദ്യാര്‍ത്ഥിയെ കുമളി ചെക്ക് പോസ്റ്റില്‍ പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന ബ്രൂസ് എന്ന പോലീസ് നായ പിടികൂടി .കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പുളിനില്‍ക്കും കാലായില്‍ അരുണ്‍ പി മോഹന്‍(31 )നെയാണ് പിടികൂടിയത്. ബാഗില്‍ ഒളിപ്പിച്ചിരുന്ന 30 ഗ്രംകഞ്ചാവ് പിടികൂടി. കഞ്ചാവുള്‍പ്പടെയുളള ലഹരിവസ്തുക്കള്‍ മണത്തറിഞ്ഞ് കണ്ട് പിടിക്കാനുളള പരിശീലനം ലഭിച്ചനായയാണ് ബ്രൂസ്. കുമളി,കമ്പംമെട്ട് ,ബോഡിമെട്ട് തുടങ്ങിയ അതിര്‍ത്തിചെക്ക് പോസ്റ്റുകളിലാണ് നായയുടെ പരിശോധന. പിടിയിലായ പ്രതിസ്വന്തം ഉപയോഗത്തിന് വാങ്ങിയതാണെന്നും ഇതിന് മുമ്പും ചെക്ക് പോസ്റ്റ് വഴികടന്ന് പോയിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: