മാങ്കുളം: 23 ലിറ്റര്‍ മദ്യവുമായി മദ്യവില്പ്പനക്കാരന് പിടിയില്‍. മാങ്കുളം ഗ്രാമപഞ്ചായത്തിന് സമീപം താമസിക്കുന്ന മുകളേല്‍ സന്തോഷ് (39) ആണ് പിടിയിലായത്. സന്തോഷ് വീട്ടില്‍ വച്ച് മദ്യം വില്‍പ്പന നടത്തി വരുന്നതിനിടെയാണ് വീട്ടില്‍ നിന്നും 23 ലിറ്റര്‍ മദ്യവുമായി പിടിയിലായത്.
ഒക്ടോബര്‍ 1 ഡ്രൈഡേ, 2 ഗാന്ധിജയന്തി എന്നിവ പ്രമാണിച്ച് പ്രദേശവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും വില്‍പ്പന നടത്തുന്നതിനായി ആണ് മദ്യം സൂക്ഷിച്ച് വച്ചിരുന്നത്. പ്രതി മുമ്പും അബ്കാരി കേസില്‍ പ്രതിയായിട്ടുള്ളതാണ്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ കടകര, ഉദ്യോഗസ്ഥരായ കെ എസ് മീരാന്‍, രാജേഷ്കുമാര്‍, ജോളി ജോസഫ്, ജോണ്സണ്, ജോസഫ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: