കണ്ണൂര്‍: ജില്ലാ പോലിസ് അതിലറ്റിക് മീറ്റ് പോലിസ് പരേഡ് ഗ്രൗണ്ടില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി സബ്ഡിവിഷനുകള്‍, സ്പെഷന്യല് യൂനിറ്റുകള്‍, കണ്ണൂര്‍ എ.ആര് എന്നിങ്ങനെ ആറ് ടീമുകള്‍ നടത്തിയ മാര്‍ച്ച് പാസ്റ്റില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി കെ സഞ്ജയ് കുമാര്‍ ഗുരുദിന്, മറ്റ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മീറ്റിന്റെ ഭാഗമായി ഇന്ന് രാവിലെ ആറിന് പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്രോസ് കണ്ട്രി മല്‍സരം നടക്കും. അലവിലില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പോലിസ് പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും.
വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഐ.ജി ദിനേന്ദ്ര കശ്യപ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: