ഏഴിമല: ഇന്ത്യ-ഓസ്ട്രേലിയ സൗഹൃദത്തിന്റെ ഭാഗമായി ലഫ്റ്റനന്റ് ജോസഫ് മെക്കേയുടെ നേതൃത്വത്തിലുള്ള മൂന്നംഗ റോയല്‍ ഓസ്ട്രേലിയന്‍ നാവികസേനാ പ്രതിനിധി സംഘം ഏഴിമല നാവിക അക്കാദമി സന്ദര്‍ശിച്ചു. ഡെപ്യൂട്ടി കമാണ്ടന്റ് റിയര്‍ അഡ്മിറല്‍ എം.ഡി. സുരേഷ് ഓസ്ട്രേലിയന്‍ സംഘത്തെ സ്വീകരിച്ചു. ഒന്‍പത് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രതിനിധി സംഘം നാവിക അക്കാദമിയിലെ കേഡറ്റുകള്‍ക്ക് നല്കുന്ന പരിശീലന പരിപാടി വിലയിരുത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഓസ്ട്രേലിയന്‍ നാവികസേന പിന്തുടരുന്ന പരിശീലന പരിപാടി ഇന്ത്യന്‍ കാഡറ്റുകള്‍ക്ക് മനസ്സിലാക്കാനും സന്ദര്‍ശനത്തിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: