രണ്ടു മഹാത്മാക്കളെ രാജ്യം ഓര്‍ക്കുന്ന ദിനമാണിന്ന്. ഗാന്ധിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും. ഇരുവരുടെയും ജന്മദിനമാണിന്ന്. ഗാന്ധി ജനിച്ചത് 1869 ല്‍; ശാസ്ത്രി, ഇതേ ദിനം, 1904 ല്‍.
ജീവിതത്തെ, വൈരുധ്യങ്ങളുടെ പരീക്ഷണമാക്കി മാറ്റി ഗാന്ധി; തമിഴ്നാട്ടിലെ അരിയാലൂരില്‍ തീവണ്ടി അപകടമുണ്ടായപ്പോള്‍, ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ച റയില്വേമന്ത്രിയായിരുന്നു, പിന്നീട് പ്രധാനമന്ത്രിയായ, ശാസ്ത്രി. യുപിയിലെ മുഗള്സരായ്യില് ജനനം. ശാസ്ത്രിയെക്കൂടി നാം ഓര്‍ക്കണം. പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റ് ഗ്രഹാം ഗ്രീനും ശാസ്ത്രിയും ഒരേ ദിവസമാണ്, ജനിച്ചത്.
ഗാന്ധിയെ മാത്രമല്ല, ശാസ്ത്രിയെയും ‘ജന്മഭൂമി’ ഓര്‍ക്കുന്നു. ഗാന്ധിജയന്തി അവധിയായതിനാല്‍, നാളെ ‘ജന്മഭൂമി’ പ്രസിദ്ധീകരിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: