ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി. എം. സുധീരന്. ഹൈക്കോടതിയില്‍ എത്തിയ മാദ്ധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി മടക്കിയയച്ച സംഭവത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ സംഭവം കേരളത്തെ ഞെട്ടിച്ചു.
മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് പ്രേരണയാകുന്നത് സര്‍ക്കാര്‍ സമീപനമാണ്. ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകര്‍ക്കെതിരെ നടപടി വേണം. മാദ്ധ്യമ സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമവിലക്കിനെ ന്യായീകരിക്കുകയാണ്. ഗുണ്ടായിസം കാണിക്കുന്ന അഭിഭാഷകര്‍ക്കെതിരെ ബാര്‍ അസോസിയേഷന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: