തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ കേരളാകോണ്‍ഗ്രസ് മാണി വിഭാഗം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അസംബന്ധമാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അത്തരത്തിലൊരു റിപ്പോര്‍ട്ടിനെ കുറിച്ചു തന്നെ തനിക്ക് വ്യക്തതയില്ല. തന്റെ പേരില്‍ വരുന്ന വാര്‍ത്തകളിലൂടെയാണ് തനിക്കതേക്കുറിച്ച് അറിവുള്ളത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ആളുകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഔദ്യോഗികമായി സൂക്ഷിക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയെ പോലും മന്ത്രിയെന്ന നിലയില്‍ മാത്രമാണ് അറിയുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അതിനപ്പുറം ഒരു ബന്ധം ഉണ്ടായിട്ടില്ല. അത്തരത്തിലുള്ള ബന്ധമാണ് ഇവരെല്ലാവരുമായും സൂക്ഷിക്കുന്നത്. ഒരു ഘട്ടത്തിലും ബാര്‍കോഴ ആരോപണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പേരുപറയുന്നവരുമായി സംസാരിച്ചിട്ടില്ല. അത്തരത്തിലൊരു കൂടിക്കാഴ്ചയും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: