ഹോം » ലോകം » 

പാക്കിസ്ഥാന്‍ ആണവശേഷി കൂട്ടുന്നു

July 7, 2011

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ ആണവശേഷി അതിവേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനുള്ളില്‍ പാക്കിസ്ഥാന്റെ പക്കല്‍ 200 ആണവായുധങ്ങള്‍ ഉണ്ടാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പുതുതായി രണ്ടു പ്ലൂട്ടോണിയം നിര്‍മാണ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തു രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോഴും ആണവായുധങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അതിവേഗം മുന്നോട്ടു പോകുകയാണ്. ഇപ്പോള്‍ പാക്കിസ്ഥാന്റെ പക്കല്‍ 110 ആണവായുധങ്ങളാണ് ഉള്ളത്.

പുതിയ വിക്ഷേപണ ഉപകരണങ്ങളും പാക്കിസ്ഥാന്‍ നിര്‍മിച്ചു വരികയാണ്. ഇതിനു പുറമെ മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ നിര്‍മിച്ചു. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick