ഹോം » ലോകം » 

ചൈനയില്‍ ഖനിയപകടം; 28 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങി

July 7, 2011

ബീജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 28 പേര്‍ കുടുങ്ങിക്കിടക്കുന്നു. 63 പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഖനിയിലാണ് അപകടമുണ്ടായത്.

225 മീറ്റര്‍ ആഴത്തില്‍ എയര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പൊട്ടിത്തെറിയെത്തുടര്‍ന്നു തീപിടിത്തവുമുണ്ടായി.

Related News from Archive
Editor's Pick