ത്യാഗം ജീവിതത്തില്‍ പകര്‍ത്താന്‍ പഠിക്കണം. ഇന്നുവരെയും, വര്‍ഷംതോറും പത്തു ജോടി വസ്ത്രം പുതുതായി വാങ്ങിയിരുന്ന മക്കള്‍, ഇനി മുതല്‍ ആദ്യവര്‍ഷം ഒരു ജോടി വസ്ത്രം കുറയ്ക്കണം. അടുത്തവര്‍ഷം വീണ്ടും ഒരു ജോഡി വസ്ത്രം കൂടി കുറയ്ക്കണം. അങ്ങനെ, കഴിയുന്നതും ആവശ്യത്തിനു മാത്രമായി വസ്ത്രത്തിന്റെ എണ്ണം ചുരുക്കുക.
ഇങ്ങനെ പത്തുപേര്‍ മിച്ചം വരുത്തിയ വസ്ത്രത്തിന്റെ പണം മാത്രം മതി, ഒരു സാധുവിന് വീടുവച്ച് നല്കാന്. അവരും ഭക്തരാകും. നമ്മുടെ ധര്മമനസ്സുകൊണ്ടും ത്യാഗബുദ്ധികൊണ്ടും, പലരും നല്ല സ്വഭാവത്തിലേക്ക് മാറും. വസ്ത്രത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ആഡംബരം കുറയ്ക്കുക. അങ്ങനെ സ്വരൂപിക്കുന്ന പണം ധാര്‍മിക കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: