കണ്ണൂര്‍: കീച്ചേരി, പാപ്പിനിശ്ശേരി, പെരുമ്പ എന്നിവിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്വകാര്യ ബസില്‍ സ്കൂട്ടറിടിച്ച് പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരായ കല്ല്യാശ്ശേരി സ്വദേശികളായ ശശി (31), ബിജു (30) എന്നിവര്‍ക്കും കീച്ചേരിയില്‍ സ്വകാര്യ ബസ് ബസ്സിലിടിച്ച് ബൈക്ക് യാത്രികരായ കെഎപി പോലീസുകാരന് അഭിജിത്ത് മോഹനന് (36), ചെറുപുഴ സ്വദേശികളായ അപ്പച്ചന് (50), ജെയ്സണ്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പെരുമ്പ ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ചെറുപുഴയിലെ അനീഷ് പാറപ്പള്ളി (34), ഭാര്യ ഐശ്വര്യ (24), മകന് രണ്ടര വയസ്സുകാരന് അഥര്‍വ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: