ഇരിട്ടി: ഊര്‍ജ്ജ സംരക്ഷണം ജീവ സംരക്ഷണം എന്ന പേരില്‍ മണിക്കടവ് കൈരളി ഗ്രന്ഥാലയം, എനര്‍ജി മാനേജ്മെന്റ്റ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഉളിക്കല്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയ്സി ജോസഫ് കണയനാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഒ.വി.ഷാജു ഒഴക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. കൈരളി ഗ്രന്ഥാലയം സെക്രട്ടറി പി. കെ. മാത്യു ആമുഖ ഭാഷണം നടത്തി. ഇരിട്ടി താലൂക്ക് ലൈബ്രറി കൗസില്‍ സെക്രട്ടറി ശ്രീനേഷ് ക്ലാസ്സെടുത്തു. പി.കെ.ടോമി, കെ.കെ.ജോബിച്ചന്, ബേബി പ്ലാശ്ശേരില്‍, കെ.എം. ജോസഫ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: