കൊച്ചി: വിദ്യാലയങ്ങളുടെ മറവില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതതീവ്രവാദികള്‍ക്ക് ഇടത് വലത് മുന്നണികള്‍ ഒത്താശയും ചെയ്തുകൊടുക്കുകയാണെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു. ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ ബി.ഗോപകുമാര്‍, അഡ്വ.സംഗീത വിശ്വനാഥന്, ജില്ലാ ഭാരവാഹികളായ സി.പി.സത്യന്, ബി.വേണുഗോപാല്‍, എ.കെ.ബാസു, ടി.എന്‍.സദാശിവന്, എന്‍.ജി.വിജയന്, മണ്ഡലം പ്രസിഡന്റുമാരായ ബി.എസ്.വിജയന്, എം.ആര്.സത്യന്, എം.ഡി.സുരേഷ്, ബിനു പറവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈറ്റില കോര്പ്പറേഷന് ഓഫീസിനുമുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് വിജയന് പടമുകള്‍, ശശി കിടങ്ങില്‍., സി.സതീശന്, അനില സുരേന്ദ്രന്, എസ്.മനോജ് ഗാന്ധിനഗര്‍, പി.കെ.ബിജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: