കാബൂള്‍: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു.
നാറ്റോ സംഘം കാബൂളിലെ സൈനിക കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. അഫ്ഗാൻ ആർമി വേഷം ധരിച്ചെത്തിയ ഭീകരർ സൈനികർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഭീകരരെ വധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: