മൊഗാദിഷു: സൊമാലിയയില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തകനെയും സംഘത്തെയും സൈന്യം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ്ബ്രിട്ടീഷ് പൗരനും റിപ്പോർട്ടറുമായ ഹംസ മുഹമ്മദിനെയും ക്യാമറാമാനെയും സൈന്യം കസ്റ്റഡിയിലെടുത്തത്.
സൊമാലിയയിലെ അൽഷബാബ് ഭീകരർക്ക് സ്വധീനമുള്ള പ്രവിശ്യയിൽ നിന്നും മൊഗാദിഷുവിലേക്ക് മടങ്ങുന്ന വഴിയാണ് ഇവരെ സൈന്യം അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക ലേഖകനായ മുഹമ്മദ് ജോലിയുടെ ഭാഗമായി ഒരാഴ്ചയായി സൊമാലിയയിലാണുള്ളത്.
ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും ഇയാള്‍ക്കെതിരെ കുറ്റമൊന്നും ചുമത്തിയിട്ടില്ലെന്നും സൊമാലിയന്‍ അധികൃതര്‍ അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: