മലപ്പുറം: തേഞ്ഞിപ്പാലത്ത് വാഹനപരിശോധനയ്ക്കിടെ എസ്ഐയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ ശ്രമം. തേഞ്ഞിപ്പാലം എസ്ഐ അഭിലാഷിനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. ബുധനാഴ്ച രാത്രി തേഞ്ഞിപ്പാലത്തിനടുത്ത് മറ്റ് പോലീസുകാരോടൊപ്പം വാഹന പരിശോധന നടത്തുകയായിരുന്നു അഭിലാഷ്.
പരിശോധനയ്ക്കായി ഒരു വാഹനം തടഞ്ഞപ്പോഴാണ് യാതൊരു പ്രകോപനവും കൂടാതെ വണ്ടിയിലുണ്ടായിരുന്നവര്‍ എസ്ഐയെ ബലമായി വണ്ടിയിലേക്കു പിടിച്ചു കയറ്റി ഓടിച്ചു പോയത്. തുടര്‍ന്ന് മറ്റു പോലീസുകാര്‍ ജീപ്പില്‍ പിന്തുടര്ന്നപ്പോള് കാര്‍ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു.
ഒരു കാറില്‍ നിന്നു വാള് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പോലീസ് കണ്ടെടുത്തു. വാഹനത്തില്‍ അഞ്ചോളം പേര് ഉണ്ടായിരുന്നു.
നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടപടി എടുത്ത എസ്ഐ അഭിലാഷിനെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘം തന്നെയാണ് ശ്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട സംഘത്തിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: