തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്ന് ജേക്കബ് തോമസ്. വിജിലന്‍സിന്റെ ജോലിയുമായി ശക്തമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജിലന്‍സിലെ പ്രശ്നങ്ങള്‍ ജനകീയ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സിനെ ഒരു ടീമായി മുന്നോട്ട് കൊണ്ടുപോകും. തനിക്കെതിരെ ഒളിച്ചിരുന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ആരെന്നറിയണം. പിന്നോട്ട് തള്ളിയില്ലെങ്കില്‍ ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന കത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ജേക്കബ് തോമസ് അറിയിച്ചത്. എന്നാല്‍ ഇടതുമുന്നണിക്ക് അദ്ദേഹം തുടരണമെന്ന നിലപാടാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: