കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സി തീരം വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജി തുടര്‍ന്ന് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ കപ്പല്‍ തീരം വിടരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഉപാധികളോടെ കപ്പല്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
മൂന്ന് കോടി രൂപ കെട്ടി വയ്ക്കുക, ആവശ്യപ്പെടുമ്പോള്‍ കപ്പലിലെ ക്യാപ്ടനെയും ജീവനക്കാരെയും അന്വേഷണത്തിനായി ഹാജരാക്കുക എന്നിവയായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ച ഉപാധികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: