ന്യൂദല്‍ഹി: രണ്ട് എയര്‍ ഹോസ്റ്റസുമാരടക്കം നാല് പേരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു.
സഹപ്രവര്‍ത്തകനെ വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ഉറങ്ങാനനുവദിച്ചതിനാണ് നടപടി. കഴിഞ്ഞാഴ്ച ന്യൂയോര്‍ക്കില്‍ നിന്ന് ദല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സംഭവം.
ശുചിമുറിയിലേക്ക് പോകുമ്പോള്‍ ഇയാള്‍ അവിടെ കിടന്നുറങ്ങുന്നത് യാത്രക്കാര്‍ പലരും ശ്രദ്ധിച്ചിരുന്നു. ദല്‍ഹിയിലെത്തിയപ്പോള്‍ ഇവര്‍ വിമാനക്കമ്പനി മേധാവി അശ്വനി ലോഹാനിയ്ക്ക് പരാതി നല്‍കുകയും അവര്‍ അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: