ആലപ്പുഴ: അര്‍ഹരല്ലാത്ത അറുപതിനായിരത്തോളം പേര് കര്‍ഷക പെന്ഷന് വാങ്ങുന്നെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇവരെ ഒഴിവാക്കി അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും സമയത്ത് പെന്ഷന് ലഭിക്കും.
പെന്ഷന് കൈകാര്യം ചെയ്യാന്‍ കര്‍ഷക ക്ഷേമ ബോര്ഡുണ്ടാക്കും. നെല്ലിന്റെ സംഭരണവിലയില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കും, മന്ത്രി പറഞ്ഞു.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 25 വിളകള്‍കൂടി ഉള്‍പ്പെടുത്തി ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിച്ച് സമ്പൂര്‍ണ പരിഷ്കരണം കൊണ്ടുവരും. ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുള്‍പ്പടെ പരിഗണിക്കും, മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: