കൊച്ചി: പാമൊലിന്‍ ഇറക്കുമതിയില്‍ മുന്‍ ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി.ജെ. തോമസിന് നിര്‍ണ്ണായക പങ്കുണ്ടെന്നും അഴിമതിക്കേസില്‍ തോമസിനെ കുറ്റവിമുക്തനാക്കരുതെന്നും വ്യക്തമാക്കി വിജിലന്‍സ് ഹൈക്കോടതിയില്‍ പ്രസ്താവന നല്കി.
കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് തോമസ് നല്കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് എസ്പി: എസ്. രാജേന്ദ്രന് പ്രസ്താവന നല്‍കിയത്.
1991 – 1992 കാലത്ത് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിയായിരുന്ന തോമസിന് പാമൊലിന്‍ കേസിലുള്ള പങ്ക് വിജിലന്‍സിന്റെ വസ്തുതാ റിപ്പോര്‍ട്ടിലുണ്ടെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: