12 സര്‍ക്കാര്‍ ജീവനക്കാരെ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജമ്മു കശ്മീരില്‍ പുറത്താക്കി. നൂറിലധികം പേര് നീരീക്ഷണത്തിലാണെന്നും കൂടുതല്‍പേരെ ഇനിയും പിരിച്ചുവിട്ടേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
14 പ്രതികളെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തരാക്കി. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ സര്ദാര്പുരയിലുണ്ടായ നരഹത്യയില്‍ ഉള്‍പ്പെട്ട 14 പ്രതികളെയാണ് ഗുജറാത്ത് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
30 വര്‍ഷത്തെ തടവിന് യുഎസ് യുവാവിനെ ശിക്ഷിച്ചു. ഐഎസില്‍ ചേരാന്‍ ശ്രമിച്ച കാലിഫോര്‍ണിയ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥിക്കാണ് തടവ്. മുഹനാദ് ബഡാവി(25) യ്ക്കാണ് സാന്റ അനയിലെ കോടതി ശിക്ഷ വിധിച്ചത്.
32 ലക്ഷം എടിഎം കാര്‍ഡുകള്‍ ബാങ്കുകള്‍ ബ്ലോക്ക് ചെയ്തു.എസ്ബിഐ, എസ്ബിടി എന്നീ ബാങ്കുകള്‍ക്ക് പുറമെ കൂടുതല്‍ ബാങ്കുകള്‍ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു.കാര്‍ഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ വിവരങ്ങള്‍ ചോരുന്നു എന്നതിനാലാണിത്.
80 ആഴ്ച ഒന്നാം നമ്പര്‍ സ്ഥാനം പൂര്‍ത്തിയാക്കി സാനിയ. നിതാ ഡബിള്‍സ് ഒന്നാം റാങ്കിങ്ങില്‍ തുടര്‍ച്ചയായ 80 ആഴ്ച്ചകള്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ കാലം ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന നാലാമത്തെ വനിതാ ഡബിള്‍സ് താരമാണ് സാനിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: