കുമരകം: ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ശതാബ്ദി ആഘോഷം രാഷ്ട്രീയ വത്ക്കരിക്കുന്നതായി പരാതി. ഇന്നലെ സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ശതാബ്ദി ആഘോഷ സ്വാഗതസംഘം ഓഫീസും വെബ്സൈറ്റ് ഉദ്ഘാടന പരിപാടിയുമാണ് പരാതിക്കിടയാക്കിയത്.
പരിപാടിയെക്കുറിച്ച് പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ അറിയിക്കുകയോ ഉള്‍പ്പെടുത്തുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന ആദ്യയോഗത്തില്‍ മുഴുവന്‍ ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതൊന്നും മാനിച്ചില്ല ഇന്നലെ നടന്ന ചടങ്ങ്. സിപിഎം പരിപാടിയാക്കി മാറ്റിയെന്ന് പ്രതിപക്ഷാംഗങ്ങളായ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ.വിഷ്ണുമണിയും, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.എന്‍.ജയകുമാറും അറിയിച്ചു. ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: