എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി എക്സൈസ് നടത്തിയ പരിശോധനയില്‍ പത്ത് ലിറ്റര്‍ ചാരായവും, 100 ലിറ്റര്‍ കോടയും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് കോരൂത്തോട് കുഴിമാവ് വാഴവേലില്‍ വീട്ടില്‍ വിഷ്ണു കുഞ്ഞൂഞ്ഞ് (50), മുല്ലപ്പളളി വീട്ടില്‍ ശ്രീജിത്ത് (27) എന്നിവര്‍ പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ തോമസ് ടി. പി., ഹാംലറ്റ് എം. എസ്., റോയി വര്‍ഗീസ്, രതീഷ് ടി. എസ്. തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാജമദ്യമയക്ക്മരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 9496499299,04828 210000 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: