എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി എരുമേലിയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെകുറിച്ച് ആലോചിക്കുന്നതിന് മന്ത്രിതല അവലോകന യോഗം ഇന്ന് ഉച്ചക്ക് 12ന് ദേവസ്വം ഹാളില്‍ ചേരും. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്, ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, പി.സി. ജോര്‍ജ്ജ് എംഎല്‍എ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എന്നാല്‍ കഴിഞ്ഞ തീര്‍ത്ഥാന കാലത്ത് എരുമേലിയില്‍ രണ്ട് തവണ ചേര്‍ന്ന അവലോകന യോഗങ്ങളില്‍ ദേവസ്വവും, സര്‍ക്കാരും നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ ഉണ്ടായ വീഴ്ചകളില്‍ പ്രതിഷേധം വ്യാപകമാണ്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ വച്ച് നടക്കുന്ന അവലോകന യോഗങ്ങളെല്ലാം പ്രഹസനമാണന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇത്തവണത്തെ യോഗം വൈകി ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: